പ്രിയപ്പെട്ട വേൾഡ് മലയാളി കൌൺസിൽ അംഗങ്ങളെ , പ്രൊവിൻസ് നേതാക്കളെ ,
മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും മികവും പ്രതിബദ്ധതയും ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുക , ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് , വിദ്യാഭ്യാസവകുപ്പ് , നോർക്ക എന്നിവർ ഒരുമിച്ചു വിഭാവനം ചെയ്തിട്ടുള്ള മഹത്തായ ഒരു ഉദ്യമമാണ്. വരുന്ന നവംബർ 1 നു , “ലോക മലയാളദിനം ” ആഘോഷത്തിന്റെ ഭാഗമായി “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന മുദ്രാവാക്യത്തിന്റെ
അടിസ്ഥാനത്തിൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ള വ്യക്തികളും സംഘടനകളും ചേർന്ന് , മലയാളഭാഷയെ സംസ്കാരത്തെയും പരിപോഷിപ്പിക്കുവാനുതകുന്ന പ്രതിജ്ഞ എടുക്കുവാൻ ഉദ്‌ഘോഷിച്ചിരിക്കുകയാണ് ! ലോകത്തിലെ ഏറ്റവും വലിയ മലയാളി -സാമൂഹ്യ കൂട്ടായ്മയായ വേൾഡ് മലയാളി കൗണ്സിലിന്റെ പ്രസിഡണ്ട് എന്നനിലയിൽ കേരള സർക്കാരിന്റെ പ്രതിനിധി എന്നോട് ഈ പരിപാടി എല്ലാ പ്രൊവിൻസുകളെയും സഹകരിപ്പിച്ചുകൊണ്ടു ഏറ്റെടുത്തു നടത്തുവാൻ പറഞ്ഞ നല്ല നിർദ്ദേശത്തെ മാനിച്ചുകൊണ്ട് നമ്മളെല്ലാവരും നവമ്പർ 1 നു അതാതു പ്രൊവിൻസുകളിലിൽ ഒത്തുചേർന്നു ചെറിയ സാംസ്‌കാരിക പരിപാടിയും ഭാഷ പ്രതിജ്ഞയും എടുക്കുവാൻ സ്നേഹപൂർവ്വം താല്പര്യപ്പെടട്ടെ.. ഇത്രയും അധികം മലയാളികൾ, ലോകത്തിന്റെ വിവിധകോണുകളിൽനിന്നു ഒരേ ദിവസം പ്രതിജ്ഞ എടുക്കുവാൻ കഴിയുന്നതിലൂടെ അത് “ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് “ ൽ ഇടം പിടിക്കുമെന്നും ഇതിനായി നമ്മെ സർക്കാരിന്റെ നോഡൽ ഏജൻസി ആക്കിയിട്ടുള്ള സ്ഥിതിക്കു നമ്മൾ എല്ലാവരും ഇതിനോട് സഹകരിക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു .. നമ്മുടെ മലയാളത്തെ പരിപോഷിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള മഹത്തായ ഈ ഉദ്യമത്തിൽ നമുക്കും പങ്കുചേരാം..
മേൽപ്രകാരം സംഘടിപ്പിക്കപ്പെടുന്ന യോഗത്തിൽ വന്നു പ്രതിജ്ഞ എടുക്കുന്നവരുടെ പേരുവിവരങ്ങൾ ഗ്രൂപ്പ് ഫോട്ടോ സഹിതം നല്കണമെന്നുകൂടി അഭ്യർഥിക്കുന്നു.
“ എവിടെയെല്ലാം മലയാളി , അവിടെയെല്ലാം മലയാളം “
സസ്നേഹം ,
ജോണി കുരുവിള ,
ഗ്ലോബൽ പ്രസിഡണ്ട്

Leave A Comment