വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ലേഡീസ് ഫോറം യോഗ അവയർനെസ് സെമിനാർ സംഘടിപ്പിച്ചു.ഗ്ലോബൽ ചെയർമെൻ ഡോ. എ .വി.അനൂപ് ഉൽഘടനം നിർവഹിച്ച സെമിനാറിൽ മുൻ ഗ്ലോബൽ ചെയർമാനും അഡ്വൈസറി ബോർഡ് ചെയർമാനുമായ ശ്രീ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മിഡിൽ ഈസ്റ്റ് വിമൻസ് ഫോറം പ്രസിഡണ്ട് ശ്രീമതി ഷീല റെജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ, റീജിയണൽ പ്രൊവിൻസ് നേതാക്കൾ പങ്കെടുത്തു. ശ്രീ.മധു ശക്തീധരനും ശ്രീമതി റാണി ലിജീഷും ക്‌ളാസ്സുകൾ എടുത്തു .