വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക ചെയർമാൻ ശ്രീ.ടി.എൻ.ശേഷന്റെ (87) നിര്യാണം വേൾഡ് മലയാളി കൗൺസിലിന് നികത്താനാകാത്ത നഷ്ടമാണ്. ഇന്ന് (10.11.2019) രാത്രി 10മണിക്ക് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1995 മുതൽ 1998 വരെ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ചെയർമാനായിരുന്നു. രാജൃം കണ്ട ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മീഷണറെന്ന നിലയിൽ മലയാളികളുടെ അഭിമാനമാണ് ശ്രീ. ടി.എൻ. ശേഷൻ. പാലക്കാട് തിരുനെല്ലായി ഗ്രാമത്തിൽ 1933 മേയ് 15 നായിരുന്നു ജനനം. 1955 ൽ ഐഎഎസ് നേടിയ അദ്ദേഹം കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. രാജൃത്തെ തിരഞ്ഞെടുപ്പ് രംഗത്തെ ശുദ്ധീകരിക്കുന്നതിന് അദ്ദേഹം നൽകിയ വിപ്ലവകരമായ പരിഷ്കാരങ്ങളും, സംഭാവനകളുമാണ് തെരഞ്ഞെടുപ്പു കമ്മീഷണറുടെ ചുമതലയും അധികാരവുമെന്തെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തിയത്. ഇന്തൃയുടെ പത്താമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു അദ്ദേഹം. വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചിക്കുന്നതിനോടൊപ്പം ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ